Home Blog Page 322

കേരളത്തിന്റെ ടൂറിസം-സാംസ്കാരിക വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രിക്ക് നിവേദനം സമർപ്പിച്ചു: കൊടിക്കുന്നിൽ സുരേഷ് എം.പി

മാവേലിക്കര. കേരളത്തിന്റെ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി വിവിധ വികസന പദ്ധതികൾ സംബന്ധിച്ച വിശദമായ നിവേദനങ്ങൾ സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

കേരളത്തിന്റെ തനത് പൈതൃകവും കലാസാംസ്കാരിക പാരമ്പര്യവും ആഗോളതലത്തിൽ കൂടുതൽ ഉയർത്തിക്കാട്ടുന്നതിനും വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട നിരവധി സുപ്രധാന പദ്ധതികളാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. യുനെസ്കോ-എഫ്എഒ അംഗീകാരം നേടിയ കുട്ടനാട് GIAHS മേഖലയെ UN Tourism Best Tourism Villages Programme-ലേക്ക് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ശുപാർശ ചെയ്യുക, കഥകളിയുടെ ജന്മനാടായ കൊട്ടാരക്കരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള Centre of Excellence for Kathakali സ്ഥാപിക്കുക, മാവേലിക്കര ബുദ്ധ ജംഗ്ഷനെ ദേശീയ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക, ആനയടി പൂരത്തിന് ദേശീയ ടൂറിസം ഉത്സവ പദവി നൽകുക, നീലംപേരൂർ പടയണിയെ ദേശീയ സാംസ്കാരിക-പൈതൃക ടൂറിസം ഉത്സവമായി പ്രോത്സാഹിപ്പിക്കുക, ആലപ്പുഴ–പത്തനംതിട്ട–കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് Central Travancore Spiritual Tourism Circuit വികസിപ്പിക്കുക, മാന്നാർ ബെൽ മെറ്റൽ വ്യവസായത്തിന് പ്രത്യേക വികസന പദ്ധതി നടപ്പാക്കുക, രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സുമായി സഹകരിച്ച് മാവേലിക്കരയിൽ Centre of Excellence for Fine Arts സ്ഥാപിക്കുക, ചാരുംമൂട് കേന്ദ്രമാക്കി മാപ്പിള കലാകേന്ദ്രം സ്ഥാപിക്കുക എന്നീ നിർണായക പദ്ധതികളാണ് പ്രധാനമായും അവതരിപ്പിച്ചത്.

സമർപ്പിച്ച ഓരോ നിർദേശവും കേന്ദ്രമന്ത്രി വിശദമായി പരിശോധിക്കുകയും കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം അംഗീകരിച്ച് എല്ലാ വിഷയങ്ങളിലും അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും എം.പി അറിയിച്ചു. ഓരോ പദ്ധതിക്കും ആവശ്യമായ വിശദമായ ഡി.പി.ആർ. ഉൾപ്പെടെയുള്ള സമഗ്ര പ്രൊപ്പോസലുകൾ സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നേരിട്ട് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ആവശ്യമായ പദ്ധതികൾ കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന അനുയോജ്യമായ നിർദേശങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കലാ-സാംസ്കാരിക രംഗത്തിനും വലിയ ഉണർവ് നൽകുന്നതോടൊപ്പം പൈതൃക സംരക്ഷണം, തൊഴിലവസര സൃഷ്ടി, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, ഗ്രാമീണ ടൂറിസം വികസനം, അന്തർദേശീയ തലത്തിൽ കേരളത്തിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കൽ എന്നിവയ്ക്കും നിർണായകമായ സംഭാവന നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിന്റെ ടൂറിസം വികസനത്തിനും പൈതൃക സംരക്ഷണത്തിനും സാംസ്കാരിക മേഖലയിലെ സമഗ്ര പുരോഗതിക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

ചൈനീസ്-കൊറിയൻ കുത്തക തകർത്ത് അമൃതയിലെ ‘ഹട്ട് ലാബ്സ്’; റോബോട്ടിക്സ് രംഗത്ത് വിപ്ലവകരമായ നേട്ടവുമായി മലയാളി ഗവേഷകർ

അമൃതപുരി (കൊല്ലം): വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്സ് ഡി ഒ എഫ്’ (6 ഡിഗ്രിസ് ഓഫ് ഫ്രീഡം) റോബോട്ടിക് മാനിപ്പുലേറ്ററുകൾക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷൻ കൺട്രോളറാണ് ഹട്ട് ലാബ്സിലെ ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തത്.
“നിയന്ത്ര” എന്ന് പേരിട്ടിരിക്കുന്ന മോഷൻ കൺട്രോളർ ഇതിനോടകം തന്നെ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
നിലവിൽ വിപണിയിലുള്ള കൊറിയൻ, ചൈനീസ് നിർമ്മിത കൺട്രോളറുകൾക്ക് ബദലായാണ് പൂർണ്ണമായും സ്വദേശീയമായ ഈ സാങ്കേതികവിദ്യ അമൃതയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഇതുവരെ വിദേശ കമ്പനികൾ കൈയടക്കി വെച്ചിരുന്ന ഈ രംഗത്ത് ഇന്ത്യയുടെ തന്നെ ആദ്യത്തെ സംരംഭമാണ് ഇത്. ഇതുവരെ ദക്ഷിണ കൊറിയയുടെയും ചൈനയുടെയും കൺട്രോളറുകളാണ് ഇന്ത്യയിൽ ഗവേഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപയിലധികം വിലവരുമെന്നുമാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ വിദേശ വിപണികളെയും കമ്പനികളെയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. ഇത് രാജ്യത്തെ റോബോട്ടിക്സ് ഗവേഷണങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ തദ്ദേശീയമായ കൺട്രോളറുകൾ വരുന്നതോടെ വിദേശ കൺട്രോളറുകൾക്ക് ഇത് വലിയ തിരിച്ചടിയാകും. ചെലവ് നാലിലൊന്നായി കുറയും ചെയ്യും. ടെക്സസ് ഇൻസ്ട്രുമെന്റ്സ്, എസ്ടി മൈക്രോഇലക്ട്രോണിക്സ് പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കി ഹട്ട് ലാബ്സ് വികസിപ്പിച്ച പുതിയ കൺട്രോളറിന് 50,000 രൂപയിൽ താഴെ മാത്രമാണ് ചെലവ് വരുന്നത്.

നിലവിലെ വിപണി വിലയേക്കാൾ 75 ശതമാനത്തോളം ചെലവ് കുറവാണ് ഇത്. വിലക്കുറവിനൊപ്പം ഗവേഷകർക്ക് തങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഈ പുതിയ ഇൻ-ഹൗസ് കൺട്രോളർ നൽകുന്നുണ്ട്. തെങ്ങുകയറ്റത്തിനും തേങ്ങയിടലിനുമായി അമൃത വികസിപ്പിച്ച കേരംബോട്ട് എന്ന ആളില്ലാ റോബോട്ടിക് സംവിധാനത്തിലാണ് ഈ പുതിയ മാനിപ്പുലേറ്റർ കൺട്രോളർ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. വളരെ കുറഞ്ഞ മാറ്റങ്ങളോടെ നിലവിലുള്ള ഏത് റോബോട്ടിക് സിസ്റ്റത്തിലും ഇത് ഘടിപ്പിക്കാനാകുമെന്ന് സംഘം തെളിയിച്ചിട്ടുണ്ട്.

ഹട്ട് ലാബ്സ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, റിസർച്ച് അസോസിയേറ്റ് ജെസിൽ മരിയോ പി എസ്, പ്രോജക്ട് മാനേജറും സയന്റിസ്റ്റുമായ ഡോ. കെ എം ശക്തിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നിൽ. രാജ്യത്തെ റോബോട്ടിക്സ് ഗവേഷണ മേഖലയിൽ വലിയൊരു നാഴികക്കല്ലാണിതെന്നും വിദേശ സാങ്കേതികവിദ്യകളോടുള്ള ആശ്രയത്വം കുറയ്ക്കാനും, ഭാവിയിലെ വലിയ റോബോട്ടിക് പദ്ധതികളുടെ നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും ഗവേഷണ സംഘം വ്യക്തമാക്കി.

ആലപ്പാട് അഴീക്കൽ ബീച്ച് കന്നേറ്റി കായൽ ടൂറിസം എന്നീ പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനം

കരുനാഗപ്പള്ളി.നിയോജകമണ്ഡലത്തിൽ പെട്ട ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ ബീച്ചിന്റെ വികസനവും അവിടുത്തെ അനന്തസാധ്യതകൾ ഉപയോഗിച്ച് ടൂറിസം വികസനം നടപ്പാക്കുന്നതിനായി സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ ടൂറിസം അധികാരികളുടെ യോഗം ചേർന്നു.അടിയന്തരമായി ടൂറിസം വികസന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. അഴീക്കൽ പ്രദേശത്ത് എത്തിച്ചേരുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകൾക്ക് പ്രയോജനകരമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യവും വിശ്രമ സൗകര്യം നടപ്പാത ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുക.ഇതിനായി വിശദമായഎസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറോടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികളോടും എംഎൽഎ നിർദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ്അടിയന്തിരമായി സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു. അംഗീകാരം ലഭിക്കുന്ന തരത്തിൽആവശ്യമായ റിപ്പോർട്ടുകളുടെ സഹായത്തോടെ
എസ്റ്റിമേറ്റ് സമർപ്പിക്കുവാനാണ് നിർദ്ദേശിച്ചത്.കൂടാതെ കരുനാഗപ്പള്ളി നഗരസഭയുടെ കന്നേറ്റി കായൽ ടൂറിസം പദ്ധതിക്കും ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന പ്രദേശവും ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് വിദഗ്ധമായ പദ്ധതി തയ്യാറാക്കുവാനും തീരുമാനിച്ചു. കന്നേറ്റി കായലിൽ നിന്ന് വെള്ളനാതുരുത്ത്, കാട്ടിൽ മേക്കതിൽ ക്ഷേത്രം, മൂ ക്കുമ്പുഴ ക്ഷേത്രം, ചെറിയഴിക്കൽ ക്ഷേത്രം, അമൃതാനന്ദമയി മഠം, അഴീക്കൽ ബീച്ച്, അഴീക്കൽ കണ്ടൽക്കാട്, അഴീക്കൽ പാലം തുടങ്ങിയവ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിനും ഉള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബീച്ചിന്റെ തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. ദൈർഘ്യമുള്ള പുലിമുട്ട് സ്ഥിതി ചെയ്യുന്ന അഴീക്കൽ ബീച്ചിന്റെ വികസനം അഴീക്കൽ ആർച്ച് പാലം, ടൂറിസം പദ്ധതി,കണ്ടൽക്കാട സംരക്ഷണം എന്നിവ കൂടി ബന്ധിപ്പിച്ച് നടപ്പാക്കുവാൻ നിർദ്ദേശിച്ചു.ഡച്ച് ഭരണകാലത്ത് നിർമ്മിച്ച പണ്ടാരതുരുത്തിലെ ക്രിസ്ത്യൻ പള്ളി പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. വെള്ളനാതുരത്ത് ബീച്ചിന്റെയും വികസനത്തിന് ആവശ്യമായ വിശദമായ പദ്ധതി തയ്യാറാക്കുവാനും നിർദ്ദേശിച്ചു.

സി ആർ മഹേഷ് എംഎൽഎ അധ്യക്ഷതവഹിച്ച യോഗത്തിൽ കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, കൗൺസിലർ സിംലാൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാനവാസ് ഖാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി രതീഷ് ദിവാകരൻ പ്രോജക്ട് എൻജിനീയർ ഷമീറ, തഹസിൽദാർ( എൽ ആർ )സുനിൽ ആർ കെ, ആലപ്പാട് വില്ലേജ് ഓഫീസർ സിന്ധു, ഹാർബർ എൻജിനീയറിങ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുമയ്യ എസ് അസിസ്റ്റന്റ് എൻജിനീയർ ഷീന ഹമീദ്, സജീവ് മാമ്പറ അഴീക്കൽസദ്ഗമയട്രസ്റ്റ്‌ ഭാരവാഹികളായ രതീഷ് ദിവാകരൻ ബി പുഷ്പരാജൻ പ്രവീൺകുമാർ ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സർഗ്ഗോത്സവത്തിന് തുടക്കം: കലാമത്സരങ്ങൾ ജൂലൈ 30, 31 തീയതികളിൽ

​മൈനാഗപ്പള്ളി: വിദ്യാരംഭം സെൻട്രൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തെ വാർഷിക കലാമത്സരങ്ങൾക്ക് തുടക്കമായി.പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനുമായ പി. കെ അനിൽകുമാർ ഭദ്രദീപം കൊളുത്തി ഉത്ഘാ ടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു.

സ്കൂൾ ചെയർമാൻ എ എ റഷീദ് ചടങ്ങിനെ അഭിസംബോധന ചെയ്തു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ്, വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ,അക്കാഡമിക് കോർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി ആൻസി സാറോ, പിടിഎ സെക്രട്ടറി വിനിത തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.ജൂലൈ 30, 31 (വ്യാഴം, വെള്ളി) തീയതികളിലായി സ്കൂൾ കാമ്പസിലെ സജ്ജമാക്കിയ 6 വിവിധ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
​വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളും കലാവാസനകളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലാമേളയിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള ആയിരത്തിലധികം വിദ്യാർഥികളാണ് വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രചനാ മത്സരങ്ങൾ, സംഗീതം, നൃത്തം, പ്രസംഗം,തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
​മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർ സാലിം അസീസ്, സുബി സാജ്, റാം കൃഷ്ണഎന്നീ അധ്യാപകരുടെയും രക്ഷകർത്താ പ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്.

മനുഷ്യക്കടത്തിനെതിരെ സെമിനാർ നടത്തി

പാറശാല : മനുഷ്യക്കടത്തിനെതിരായുള്ള ലോക ദിനാചരണത്തിൻ്റെ ഭാഗമായി പാറശ്ശാല കുറുങ്കുട്ടി,
എസ് എ എൽ പി എസിൽ സെമിനാർ സംഘടിപ്പിച്ചു. ‘മനുഷ്യക്കടത്തിന് പിന്നിൽ കുടുങ്ങിയവർ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡൻ്റ് എം മുനിമോൻ അധ്യക്ഷനായി. സാൽവേഷൻ ആർമി എഎച്ച് റ്റി സംസ്ഥാന കോഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ, പാറശാല എ എസ് ഐ റാണി. കെ. തുടങ്ങിയവർ ക്ലാസ് നയിച്ചു. സാൽവേഷൻ ആർമി പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ. സ്റ്റീഫൻസൺ, സ്‌കൂൾ എച്ച് എം ജാൻസി ജോൺ, എസ് ആർ ജി കൺവീനർ ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു. മനുഷ്യക്കടത്തിനെതിരായ പ്രതിജ്ഞയും ചൊല്ലി.

എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി.എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി.ബിശ്വനാഥ് സിൻഹയുടെ നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.സംയുക്ത ഹിയറിംഗ് നീതിപൂർവമായ നടപടിയല്ലെന്ന് ഹൈക്കോടതി. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ച് കേൾക്കുന്നത് തെറ്റെന്ന് കോടതി

പരാതിക്കാരന് സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിച്ചുവെന്ന് കോടതി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആരോപണവിധേയനായ സാഹചര്യത്തിൽ സംയുക്ത ഹിയറിംഗ് അനുചിതമെന്ന് നിരീക്ഷണം. റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി വിമർശനം

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ നടപടിയും പ്രതീക്ഷിക്കുന്നുവെന്ന് കോടതി. എസ്. ശ്രീജിത്ത് ഇല്ലാതെ പരാതിക്കാരന് വ്യക്തിഗത ഹിയറിംഗ് നൽകാൻ നിർദേശം. മൂന്ന് ആഴ്ചയ്ക്കകം പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പിന് ഹൈക്കോടതി ഉത്തരവ്

ഇന്നത്തെ സ്ത്രീശക്തി ഒരു കോടി ആർക്ക്


ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്തുവന്നു

കുണ്ടറയിലെ കസ്റ്റഡി മർദ്ദനം, ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതി,കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാള്‍ മന്ത്രി പി സി വിഷ്ണുനാഥ്

തൃശൂർ: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതുയുഗയാത്ര’ കുണ്ടറയിൽ എത്തിയ സമയത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാളാണ് ഈ ഉദ്യോഗസ്ഥൻ. ഉത്സവപ്പറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ഇയാൾ അതിക്രൂരമായി മർദ്ദിച്ചതായും മുൻപ് പരാതികൾ ഉയർന്നിരുന്നു. ഈ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെയും നിലപാടുകളെയും കുറിച്ച് മുൻപും തങ്ങൾക്ക് പരാതികൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കുണ്ടറയിലെ കസ്റ്റഡി മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുൻ എൽഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറിൽ നിന്നും ഇപ്പോൾ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് ഉൾപ്പെടുത്തേണ്ടതെന്നും നടപ്പിലാക്കേണ്ടതെന്നും സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് കൃത്യമായി വിനിയോഗിച്ച് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഏകോപനവും പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമാക്കാൻ ഇനി മുതൽ എല്ലാ മാസവും പതിവായി യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.

ഇന്ത്യന്‍ സൈന്യത്തിലേക്ക് യു.എച്ച്.ക്യൂ ക്വോട്ട റിക്രൂട്ട് മെന്റ്

ഇന്ത്യന്‍ സൈന്യത്തിലേക്ക് അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ് 06 മുതല്‍ 13 വരെ ജാട്ട് റജിമെന്റല്‍ സെന്റര്‍ (ജെ ആര്‍ സി), ബറേലി (യു.പി) യില്‍ യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ക്വോട്ട റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. സൈനിക ഉദ്യോഗസ്ഥരുടെയും വിമുക്ത ഭടന്മാരുടെയും ബന്ധുക്കള്‍ക്കും യോഗ്യതയുള്ള സ്‌പോര്‍ട്സ് വ്യക്തികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി (ജാട്ട് റജിമെന്റല്‍ സെന്റര്‍, പിന്‍: 900496, സി/ഒ 56 എ പി ഒ) ബന്ധപ്പെടാം.