27.4 C
Kollam
Thursday 10th September, 2026 | 12:19:02 AM
Home News Breaking News കാട്ടുപന്നി ഓട്ടോറിക്ഷ ഇടിച്ച് താഴ്ചയിലേക്ക് തള്ളി

കാട്ടുപന്നി ഓട്ടോറിക്ഷ ഇടിച്ച് താഴ്ചയിലേക്ക് തള്ളി

മലപ്പുറം. ഓട്ടോറിക്ഷക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു അപകടം.ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം

കുണ്ടുതോട് സ്വദേശി വലിയപീടിയക്കൽ അൽമാഷ് ഖാനാണ് പരിക്കേറ്റത്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റ ഓട്ടോ ഡ്രൈവറെ എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം