LSGI സെക്രട്ടറി, പോലീസ് കോണ്‍സ്റ്റബിള്‍, ഓഫീസ് അറ്റന്‍ഡന്‍ഡ്; 46 കാറ്റഗറികളില്‍ PSC വിജ്ഞാപനം വരുന്നു

എല്‍.എസ്.ജി.ഐ. സ്രെകട്ടറി ( ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ സംയോജിപ്പിച്ചത്), സബ് ഇന്‍സ്പെക്ടര്‍, വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍, പി.എസ്.സി./സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്‍ഡ്, സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2. തുടങ്ങി 46 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി ഡിസംബര്‍ 29-ന് വിജ്ഞാപനം പ്രസിദ്ധികരിക്കും.

ജനറല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം

  1. തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇ.ആര്‍.എ.) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).
  2. പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).
  3. പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി).
  4. കേരള പോലീസില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പോലീസ് ബറ്റാലിയന്‍).
  5. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ /ഗവ.സ്രെകട്ടേറിയേറ്റ്/ ഓഡിറ്റ് വകുപ്പ്; കേരള ലെജിസ്ലേച്ചര്‍ സ്വെകട്ടേറിയേറ്റ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്.
  6. സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2.
  7. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.
  8. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇ.എന്‍.ടി.
  9. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍.
  10. പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്.
  11. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റീസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).
  12. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്നീഷ്യന്‍ (ഫാര്‍മസി).
  13. കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).
  14. കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സെറോളജിക്കല്‍ അസിസ്റ്റന്റ്.
  15. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).
  16. ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.
  17. കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍ ao).
  18. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.
  19. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്

ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലാതലം

  1. കേരള പോലീസില്‍ വിവിധ ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍).
    2, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
    3, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം).
  2. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).
    5, ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം).
  3. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
    7, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2.
    8, വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/ പൌള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍ / സ്റ്റോര്‍ കീപ്പര്‍ എസ്യൂമറേറ്റര്‍.
    9, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).
  4. തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍?) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
  5. വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ദ്രേസര്‍.
    12, തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’

സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം

  1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടിച്ചര്‍ (ജുനിയര്‍) ഫിസിക്സ് (പട്ടികവര്‍ഗ്ഗം).

എന്‍.സി.എ. റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം

  1. തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (പട്ടികജാതി).
    2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം).
    3, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, (പട്ടികജാതി, പട്ടികവര്‍ഗ്ഗം).
  2. അച്ചടി (ഗവണ്‍മെന്റ് പ്രസ്സുകള്‍) വകുപ്പില്‍ ഓഫ്സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര).

എന്‍.സി.എ. റിക്രൂട്ട്‌മെന്റ് – ജില്ലാതലം

  1. കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (കന്നട മീഡിയം) (മുസ്ലീം).
    2, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (ധീവര).
    3, തൃശുര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്.സി.സി.സി.). 4. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടിച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
  2. വിവിധ ജില്ലകളില്‍ ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജുനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (മുസ്ലീം, എസ്.ഐ.യു.സി.നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ്മ, എസ്.സി.സി.സി.).
  3. വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്മ/പൌശ്രടി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍, എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).
    7, കൊല്ലം ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കുക്ക് (ധീവര, എല്‍.സി. /എ.ഐ.. മുസ്ലീം),
    6, മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ ആയ് (ധീവര).

താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

  1. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 262/2022),
    2, ജയില്‍ വകുപ്പില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 144/2023),
Advertisement