അലൂമിനിയം കമ്പി മോഷണം; പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ചവര്‍ പിടിയില്‍. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി, കുറ്റി അടക്കതില്‍ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍ മുഹമ്മദ് ഷാഫി (40) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇലക്ട്രിക് ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ഉപയോഗിക്കുന്ന രണ്ട് റോള്‍ അലൂമിനിയം കമ്പികള്‍ മാലുമേലിലുള്ള ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ താത്കാലികമായി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ പത്മകുമാറും സലീമും ചേര്‍ന്ന് 15,000 രൂപയോളം വില വരുന്ന ഒരു റോള്‍ അലൂമിനിയം കമ്പി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അലൂമിനിയം കമ്പികള്‍ ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഷാഫിക്ക് വിറ്റു. ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്ഐ പ്രദീപ്, സജിമോന്‍, എഎസ്ഐ രഞ്ജിനി എന്നിവിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement