കോസ്‌റ്റ് ഗാർഡിൽ നാവിക്/യാന്ത്രിക് വിഭാഗത്തിൽ 350 ഒഴിവുകൾ

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ 350 നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമെസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവിലേക്ക് 22 വരെ അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം.https://joinindiancoastguard.cdac.in

തസ്തികയും യോഗ്യതയും:

∙നാവിക് (ഡൊമെസ്‌റ്റിക് ബ്രാഞ്ച്): പത്താം ക്ലാസ് ജയം.

∙നാവിക് (ജനറൽ ഡ്യൂട്ടി): പ്ലസ്‌ ടു (മാ‌ത്‌സ്, ഫിസിക്‌സ്) ജയം.യാന്ത്രിക്: പത്താം ക്ലാസും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 3–4 വർഷ ഡിപ്ലോമയും / അല്ലെങ്കിൽ പ്ലസ് ടു ജയവും മേൽപ്പറഞ്ഞ എൻജിനീയറിങ് ബ്രാഞ്ചുകളിൽ 2–3 വർഷ ഡിപ്ലോമയും.

∙പ്രായം: 18–22. അർഹർക്ക് ഇളവ്.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുണ്ട്.

∙ഫീസ്: 300 രൂപ. എസ്‌സി, എസ്ടി അപേക്ഷകർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം.

Advertisement