ശബരിമലയില്‍ ജോലി ചെയ്യാം: നിരവധി ഒഴിവുകള്‍, ദിവസം 1000 രൂപ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: ശബരിമലയില്‍ നിരവധി ഒഴിവുകള്‍. 2023-24 ലെ തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലേക്കാണ് നിയമനം.

24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം. ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം.

മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും. ഡിസാസ്റ്റർ് മനേജ്മെന്റില്‍ ഫീല്‍ഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതല്‍ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Phone : 04682 222515 Fax : 04682 222505 Email : dcpta.ker@nic.in

ഇതിന് പുറമെ ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലെ സെക്യുരിറ്റി ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവർക്കുമാണ് അവസരം. ഞെട്ടിച്ച് ദുബായിയുടെ വളർച്ച: ആസ്തി 22380 കോടി ദിർഹം, ഏറ്റവും കൂടുതല്‍ വരുമാനം ഏത് മേഖലയില്‍ നിന്ന്? മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും സർവ്വീസില്‍ 5 വർഷ പരിചയമുള്ളതും 65 വയസ്സും പൂർത്തിയാകാത്തവരുമായ ഹിന്ദു പുരുഷന്മാർക്കാണ് അവസരം. ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.travancore devaswom.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertisement