ഓച്ചിറയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക: കെഎസ്കെടിയു


ശൂരനാട് :   ഓച്ചിറയിലെ തഴത്തോടിന്റെ ആഴം കൂട്ടി ഒന്നാം വാർഡിലും പരിസര വാർഡുകളിലും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് കെഎസ്കെടിയു ശൂരനാട് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ചക്കുവള്ളി ദിവാലിയ ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം  കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്  പി വി സത്യൻ ഉദ്ഘാടനം ചെയ്തു

ജെ സരസൻ അധ്യക്ഷത വഹിച്ചു കെ ശിവപ്രസാദ് സ്വാഗതം പറഞ്ഞു ഏരിയാ സെക്രട്ടറി സി ആർ അശോകൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗം കെ ജി കനകം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു  കെഎസ്കെടിയു ജില്ലാ സെക്രട്ടറി പി എ എബ്രഹാം , സംസ്ഥാന കമ്മിറ്റി അംഗം ഹർഷകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി ബി സത്യദേവൻ, ജില്ലാ കമ്മിറ്റി അംഗം പി ബിന്ദു  എന്നിവർ സംസാരിച്ചു ഭാരവാഹികൾ കെ സുഭാഷ് പ്രസിഡന്റ്, എസ് സുരേഷ് കുമാർ, ആർ രാധ,സുരേഷ് തഴവ വൈസ് പ്രസിഡണ്ട്മാർ , കെ ശിവപ്രസാദ് സെക്രട്ടറി ഹാരിസ്, മുഹമ്മദ് കുഞ്ഞ് , ലതാ ശശി ജോ സെക്രട്ടറിമാർ, പി ബിന്ദു ട്രഷറർ

Advertisement