നാലര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി തഴവ മേഖലയില്‍ നടത്തിയ റെയ്ഡില്‍ നാലേകാല്‍ കിലോ ഗഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. കരുനാഗപ്പള്ളി, തഴവ വില്ലേജില്‍ കടത്തൂര്‍ എന്‍എന്‍ കോട്ടേജില്‍ നജാദ് (40), കുലശേഖരപുരം നീലികുളം മുറിയില്‍ അജ്മി മന്‍സിലില്‍ അബ്ദുല്‍ മുജീബ് (49) എന്നിവരാണ് പിടിയിലായത്.
തഴവ പാറ്റോലില്‍ തോടിന്റെ സമീപത്തു വച്ച് ഗഞ്ചാവ് വില്പന നടത്തി വരുന്നതിനിടയില്‍ ആണ് എക്‌സൈസ് ഷാഡോ സംഘം പ്രതികളെ കീഴ്‌പെടുത്തിയത് 500 ഗ്രാം വീതം പ്ലാസ്റ്റിക് കവറുകളിലാക്കി പ്ലാസ്റ്റിക് ടിന്നുകളില്‍ തോടിന്റെ കരകളില്‍ ഒളിപ്പിക്കുകയും ആവശ്യക്കാര്‍ എത്തുന്ന മുറയ്ക്ക് കരകളില്‍ നിന്നും എടുത്ത് നല്കുന്നതാണ് പതിവ്. പൊലീസോ എക്‌സൈസോ എത്തുമ്പോള്‍ അറിയിക്കുന്നത്തിനായി പുതിയക്കാവില്‍ ആളുകളെ നിയോഗിച്ചിരുന്നു. ഒന്നാം പ്രതി നെജാദ് മംഗലാപുരത്തുനിന്നും ഒരു കിലോ ഗഞ്ചാവിന് പതിനായിരം രൂപയ്ക്ക് വാങ്ങി ഇവിടെ ഇരട്ടി വിലയ്ക്ക് വില്പ്പന നടത്തി വരുകയാണ്. ഇയാളുടെ ഗഞ്ചാവ് വില്പനയുടെ സഹായിയാണ് അബ്ദുല്‍ മുജീബ് ഒന്നാം പ്രതിയായ നജാദ് നിരവധി മയക്ക്മരുന്ന് കേസിലും ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്. കൃഷ്ണ കുമാര്‍ അറിയിച്ചു.

Advertisement