യുകെ കമ്പനിയിൽ നിരവധി അവസരങ്ങൾ: നിയമനം 5000 പേർക്ക്, ഒഴിവുകൾ ഈ വിഭാഗത്തിൽ

ചെന്നൈ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിൽ മികച്ച തൊഴിൽ അവസരങ്ങൾ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 5,000 എഞ്ചിനീയർമാരയാണ് കമ്പനി നിയമിക്കാൻ പദ്ധതിയിടുന്നത്. ഇതിൽ ഏകദേശം 3,000 പേർ ചെന്നൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററിന് (ജിസിസി) കീഴിലായിരിക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ബിസിനസ് പ്രോസസ് മാനേജ്‌മെന്റിന് (ബിപിഎം) പുതിയ നയം സംസ്ഥാന സർക്കാർ കൊണ്ടുവരുന്നതോടെ ചെന്നൈയിൽ നിയമിക്കുന്ന എൻജിനീയർമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ സ്‌കോട്ട് മാർകാർ വ്യക്തമാക്കുന്നത്. ജാവ, പൈത്തൺ, ഡാറ്റാ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈദഗ്ദ്ധ്യം, അനലിറ്റിക്‌സ് തുടങ്ങിയ ‘ഹൈ എൻഡ്’ എഞ്ചിനീയറിംഗ് മേഖലകളിലായിരിക്കും നിയമനം നടക്കുകയെന്നും മാർകാർ പറഞ്ഞു.

ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്ത്രം വികസിപ്പിക്കാൻ നാറ്റ്‌വെസ്റ്റ് പദ്ധതിയിടുകയാണെന്നും ഇന്ത്യ ഇതിലെ ഒരു പ്രധാന ഭാഗമായിരിക്കും. കമ്പനിയുടെ മൊബൈൽ, കോർ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ചീഫ് ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി. സ്വർണാഭരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണവുമായി സർക്കാർ: പക്ഷെ യുഎഇക്ക് മാത്രം ബാധകമല്ല ഗ്രൂപ്പിന്റെ സാങ്കേതികവിദ്യയുടെ 50 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം, നാറ്റ്‌വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം രണ്ടായിരത്തിലേറെയായി വർധിപ്പിച്ചു. വരും വർഷങ്ങളിലും ഇത് ക്രമാതീതമായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എഞ്ചിനീയറിംഗ്, ഇന്നവേഷൻ, ബാങ്കിംഗ് പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ സ്ഥിതിവിവരക്കണക്കുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാറ്റ്‌വെസ്റ്റിന്റെ ഡിജിറ്റൽ എക്‌സ് തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോളതലത്തിൽ പുതിയ ജോലിക്കാരെ നിയമിക്കാനുള്ള തീരുമാനം. “ഇന്ത്യയിലെ ഞങ്ങളുടെ പകുതിയിലധികം സാന്നിധ്യവും ഇതിനകം തന്നെ ടെക്, ഡാറ്റ അനലിറ്റിക്‌സ്, എഐ എന്നിവയിലാണ്, ഈ അനുപാതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിലെ ഇന്റർനാഷണൽ ഹബ്‌സ് മേധാവി പുനിത് സൂദ് പറഞ്ഞു, ഇന്ത്യയിൽ ഞങ്ങൾക്ക് കൂടുതൽ സാങ്കേതിക കഴിവുകളുള്ളവരെ ഞങ്ങളുടെ കമ്പനിക്ക് ആവശ്യമാണ്. 2020 ജൂലൈയിലാണ്, റോയൽ ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ഗ്രൂപ്പിന്റെ പേര് അതിന്റെ മാതൃ കമ്പനിയായ നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിന്റെ പേരിലേക്ക് മാറുന്നത്. ഇന്ത്യയിലും പേര് അതിനനുസരിച്ച് മാറ്റി. പക്ഷേ നിയമപരമായ സ്ഥാപനം ഇപ്പോഴും RBS ആണ്. ഇതും ഒരു മാസത്തിനുള്ളിൽ നാറ്റ്‌വെസ്റ്റിലേക്ക് മാറ്റുമെന്നും സൂദ് പറഞ്ഞു.

Advertisement