സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ എക്സലൻസ് അവാർഡിന് സ്വപ്ന കോട്ടക്കുഴി അർഹയായി


ശാസ്താംകോട്ട . സ്വപ്ന കോട്ടക്കുഴി സംവിധാനം നിർവഹിച്ച “ഓർമ്മ പൂക്കൾ” എന്ന മ്യൂസിക്കൽ വീഡിയോയ്ക്ക് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ 2003 എക്സലൻസ് അവാർഡ് ലഭിച്ചു. അന്തരിച്ച സഹപാഠിയുടെ രചനയിൽ പിറന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം നൽകുകയായിരുന്നു സ്വപ്ന. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഈ ഗാനം വളരെയധികം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. ശാസ്താംകോട്ടയും പരിസരപ്രദേശങ്ങളുമായിരുന്നു ഇതിന്റെ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്.
ഡോ.അശ്വതി ആലാപനം. സീമ നായർ, അനശ്വര തുടങ്ങിയവർ അഭിനയിച്ചു.
ആഘോഷരാവ്, സൗഹൃദക്കൂട് എന്നിവ ജനഹൃദയങ്ങളിൽ വളരെയധികം സ്വാധീനം നേടിയിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ തന്നെ നിരവധി കഥകളും കവിതകളും രചിച്ചിട്ടുണ്ട്. മുൻ എംഎല്‍എ കോട്ടക്കുഴി സുകുമാരന്റെ മകളാണ്. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥയാണ്.
ഈ മാസം 20 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

Advertisement