തല ചൊറിച്ചിലും പേന്‍ ശല്യവും നിസാരമായി കാണരുത്. കാരണം ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ് എന്നിവയ്‌ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചില്‍ ഉണ്ടാക്കുന്നതു മൂലം തലയിലെ ചര്‍മ്മത്തില്‍ പോറലുകള്‍ വീഴും..വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയില്‍ പേന്‍ ശല്യം പെരുകാന്‍ കാരണം.
കുട്ടികളിലാണ് പേന്‍ കൂടുതലായും കാണുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി പേന്‍ പെട്ടെന്ന് പടരാം.പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും കുടിക്കുന്ന രക്തമാണ്.

ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാല്‍ സ്‌കൂള്‍, ഹോസ്റ്റല്‍, ക്യാമ്ബ് എന്നിവിടങ്ങളില്‍ ഉള്ളവരില്‍ കൂടുതലായി കാണുന്നു. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

  1. വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേന്‍ ശല്യം കുറയ്ക്കും.
  2. ആരോഗ്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗപ്രദമാണ്. എന്നാല്‍ തലയിലെ പേനിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ ഏറെ മികച്ചതാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയോട്ടിയില്‍ ഒലീവ് ഓയില്‍ തലയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാമ്ബൂ ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു
  3. തുളസിയില ദിവസവും തലയില്‍ ചൂടുന്നതും പേന്‍ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്.
  4. വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി ചീകുക. ശേഷം ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.

  1. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ആദ്യം മുടി നല്ലതുപോലെ കഴുകി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം.
  2. വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ച് അത് ചെറുനാരങ്ങാ നീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകുക. തുടര്‍ന്ന് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.