ഇന്തോ-അറബിക് ചിത്രമായ ആയിഷ ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി

കോഴിക്കോട്: മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ ആയിഷ ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി.

ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട്. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു ആയിഷ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ.

രാധിക, സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിഷ്ണുശർമയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, കല-മോഹൻദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായർ, ശബ്ദസംവിധാനം- വൈശാഖ്, സ്റ്റിൽ-രോഹിത് കെ സുരേഷ്,ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ. പി ആർ ഒ- എ എസ് ദിനേശ്.

Advertisement