നിർത്താതെ കുതിച്ച്‌ അദാനി‍ ഗ്രൂപ്പിന്റെ ഓഹരികൾ; വിപണിമൂല്യം 16 ലക്ഷം കോടി കടന്നു; നിക്ഷേപകർക്ക് ‘ഡബിൾ ധമാക്ക’; ഓഹരികൾ നൽകിയത് ഇരട്ടിലാഭം

മുംബൈ: അദാനി ഗ്രൂപ്പിൽ ഉൾപ്പെട്ട മൊത്തം കമ്പനികളുടെ വിപണിമൂല്യം ഉയർന്നതോടെ നിക്ഷേപകർക്കും ചാകരക്കാലം.

ഓഹരി വിപണിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻ കുതിപ്പാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 16 ലക്ഷം കോടി കഴിഞ്ഞ ദിവസം മറികടന്നിരുന്നു. യുഎഇയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളിൽ 200 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഓഹരികളിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

അദാനി ഗ്രീൻ എനർജിയാണ് ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീൻ എനർജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ് ഗ്രീൻ എനർജിയുടെ വില.അദാനി ട്രാൻസ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടൽ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റർപ്രൈസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 2021-22 സാമ്പത്തിക വർഷത്തിൽ 88 ശതമാനം വളർച്ചയാണ് കൈവരിച്ചത്. മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും വിപണിമൂല്യത്തിൽ ഇത്രത്തോളം വളർച്ചയുണ്ടായിട്ടില്ല. ഇതോടെ അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചവർക്കും ഓഹരി വിപണയിൽ നിന്ന് കോടികളാണ് ലഭിച്ചത്. ഓഹരി വിപണയിൽ പ്രതിദിനം വൻ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് കാഴ്ച്ചവെയ്ക്കുന്നത്.

Advertisement