ആരാധകരില്‍ കൂടുതല്‍ ആകാംക്ഷയുടെ ഭ്രമം നിറപ്പിച്ച് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പോസ്റ്റര്‍

ആരാധകരില്‍ കൂടുതല്‍ ആകാംക്ഷയുടെ ഭ്രമം നിറപ്പിച്ച് മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ പോസ്റ്റര്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന നിലയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായി കഴിഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ വേഷമായിരിക്കും ‘ഭ്രമയുഗം’ത്തില്‍ മമ്മൂട്ടിക്കെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കും വിധമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സൂചന നല്‍കുന്നത്.

Advertisement