മലൈക്കോട്ടൈ വാലിബനിലെ രണ്ടാമത്തെ ഗാനം മോഹന്‍ലാലിന്റെ ശബ്ദത്തില്‍…. യൂട്യൂബില്‍ ട്രെന്‍ഡിങ്

ആരാധകര്‍ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാല്‍ പാടിയ ‘റാക്ക്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ഗാനം. പത്ത് ലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം റാക്ക് ഗാനം കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി.എസ്. റഫീഖ് തന്നെയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം ഒരുക്കിയത്.

Advertisement