നേര് 50 കോടി ക്ലബ്ബില്‍… സന്തോഷം പങ്കുവച്ച് മോഹന്‍ ലാല്‍

മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടിലെത്തിയ നേര് 50 കോടി ക്ലബ്ബില്‍ ഇടംനേടി. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രശംസിക്കുകയും ചെയ്തു.
ആഗോള ബോക്സ് ഓഫിസില്‍ നേര് 50 കോടി കടന്നിരിക്കുന്നു. പ്രക്ഷേകരുടെ സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നത്. ചിത്രത്തിന്റൈ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.- മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ടുതന്നെ 22.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്.

Advertisement