ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകൾ ‘ഐശ്വര്യ

Advertisement

‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുെട സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരാകുന്നു. ഡിസംബർ 15ന് ഇരുവരും വിവാഹിതരായേക്കുമെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ടുകൾ.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഡിസംബറില്‍ വിവാഹിതരാകുമെന്ന് കോളിവുഡിൽ വാർത്തകൾ വരുന്നുണ്ട്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

2015ൽ തൃഷ ഇല്ലാനാ നയൻതാര എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തി. പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായി ആദിക് മാറി.

Advertisement