‘മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം?’; മോഹൻലാലിന് ഫാസിലിന്റെ മറുപടി

മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയുമായി ഫാസിൽ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മുപ്പതു വയസ്സ് കുറച്ച് ഡോ. സണ്ണിയും ഗംഗയും വന്നാൽ നോക്കാം എന്നായിരുന്നു ഫാസിലിന്റെ മറുപടി.

ആ സിനിമ അറിയാതെ ഒരു ക്ലാസ്സിക്ക് ആയിപോയതാണെന്നും അങ്ങനെ ഒരു ക്ലാസ്സിക് ഇനിയും ഉണ്ടാക്കിയാൽ ശരിയാകില്ല എന്നും ഫാസിൽ പറഞ്ഞു.

‘‘നാഗവല്ലിയും സണ്ണിയും അതായത് ഞാനും ശോഭനയും ഇവിടെയുള്ളപ്പോൾ ഞാൻ ചോദിക്കുകയാണ് ഒരുപാട് കാലമായി പലരും ചോദിക്കുന്ന ചോദ്യമാണ് മണിച്ചിത്രത്താഴിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ. ശോഭനയും അത് ചോദിച്ചിട്ടുണ്ട്.’’–ഇതായിരുന്നു മോഹൻലാലിന്റെ ചോദ്യം.

‘‘പലരും ഇത് ചോദിക്കുന്നുണ്ട്. ഞാൻ അറിയാതെ, ഒരു ക്ലാസിക് ആയിപ്പോയ പടമാണ് അത്. ക്ലാസിക്കായി പോയ പടം രണ്ടാമത് ഉണ്ടാക്കുക എന്നത് ശരിയല്ല. ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വച്ചിട്ട് ഒരു 30 വയസ്സ് കുറച്ചിട്ട് നമുക്ക് അത് ചെയ്യാം. എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തിൽ, ഞാൻ വാക്ക് നൽകുന്നു.’’–ഫാസിൽ പറഞ്ഞു.

Advertisement