മോഡേണായിട്ടും മലയാളിത്തം വിടാത്ത താരം,ഹണിറോസിന്‍റെ ഫോട്ടോഷൂട്ട് വിഡിയോ കണ്ടോ

Advertisement

മോഡേണായിട്ടും മലയാളിത്തം വിടാത്ത താരം എന്ന ഇമേജ് ഇപ്പോള്‍ ഒരു നടിക്ക് സ്വന്തമാണ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലുടെ അഭിനയരംഗത്തേയ്ക്ക് എത്തിയ ഹണി റോസിന് പിന്നീട് അവസരങ്ങളുടെ പൂക്കാലമായിരുന്നു. . നിരവധി ചിത്രങ്ങളില്‍ നല്ല ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതോടെ സൂപ്പര്‍ പരിവേഷമാണ് ഹണിറോസിന്.

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

നന്ദമുറി ബാലകൃഷ്ണ നായകനായ വീരസിംഹ റെഡ്ഡിയാണ് ഹണിയുടെ ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. ചിത്രം വമ്ബന്‍ ഹിറ്റായതോടെ ബാലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് ഉണ്ടാകുമെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോസ് എല്ലാം വളരെ വേഗം വൈറലാകാറുണ്ട്. പലപ്പോഴും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ് ഹണി റോസ് ആരാധകരെ അമ്ബരിപ്പിക്കുന്നത്. നിരവധി ഉദ്ഘാടനവേദികളിലും ഹണിറോസ് ശ്രദ്ധേയയായി. വലിയ ബിസിനസ് സംരംഭങ്ങളുടെ പ്രചരണത്തെപ്പറ്റി ആലോചിക്കുന്നവരും ആദ്യം ആലോചിക്കുന്ന താരമാണിപ്പോള്‍ ഹണിറോസ്.

ഇപ്പോഴിതാ ഹണി റോസിന്റെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയാണ് താരം. ഷിക്കു ജെ.ആണ് ഫോട്ടോഗ്രാഫര്‍. ശ്രേഷ്ടയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ കമന്റിന് മറുപടിയും താരം നല്‍കിയിട്ടുണ്ട്.