ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല,ആകെ ചെയ്ത ത് ഇതുമാത്രം,ഹണിറോസ്

മലയാള സിനിമാ ലോകത്ത് അടുത്തകാലത്ത് ശരീര ഭംഗിയുടെ പേരില്‍ വേട്ടയാടപ്പെട്ട നടിയാണ് ഹണി റോസ്. ശരീരത്തിന്റെ പേരില്‍ മാത്രമല്ല ശരീരവടിവ് വെളിവാക്കുന്ന വസ്ത്രത്തിന്റെ പേരിലും സൈബര്‍ ലോകത്ത് ഹണി റോസ് കേള്‍ക്കാത്ത മോശം കമന്റുകളും ഉപദേശങ്ങളും കുറവായിരിക്കും.

എങ്കിലും സൗന്ദര്യം കൊണ്ട് ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയായി ഹണി റോസ് വളര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ ഹണി റോസിന്റെ പേരില്‍ അമ്ബലം വരെ പണിതിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഉദ്ഘാടന സ്പെഷ്യല്‍ നടിയെന്നാണ് ഒരാക്ഷേപമെങ്കിലും ഇപ്പോഴും ഹണിറോസാണ് ഈ മേഖലയിലെ സൂപ്പര്‍ താരം.

സോഷ്യല്‍ മീഡിയകളില്‍ ഹണി റോസ് ഏറ്റവുമധികം കേട്ട വിമര്‍ശനമാണ് അവരുടെ ശരീരവടിവിന്‍റെ രഹസ്യം സര്‍ജറികള്‍ ആണെന്നുള്ളത്. എന്നാല്‍ ഇപ്പോഴിതാ ആ വിമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഹണി റോസ്. തന്റേത് ദൈവം തന്ന സൗന്ദര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. സര്‍ജറികള്‍ താന്‍ ചെയ്തിട്ടില്ലെന്നും, സൗന്ദര്യം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ മാത്രമേ ചെയ്യാറുള്ളു എന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുന്നു.

‘ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്‌ബോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’, ഹണി റോസ് പറഞ്ഞു.

എന്ത് ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് താന്‍ തന്നെയാണെന്ന് പറഞ്ഞ ഹണി റോസ് ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി. പക്ഷേ, ഇപ്പോള്‍ തനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പമെന്നും മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.

Advertisement