ഉദ്ഘാടനത്തിനായി ഹണിറോസ് അയര്‍ലന്‍ഡില്‍; മന്ത്രിയുമൊത്ത് സെല്‍ഫി,വിഡിയോ

കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളില്‍ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ എപ്പോഴും വൈറലാകാറുണ്ട്. ഇത്തവണയും ഹണി റോസിന്റെ മറ്റൊരു ഉദ്ഘാടന വിഡിയോയാണ് ചര്‍ച്ചയാകുന്നത്.എന്നാല്‍ ഇത്തവണ കേരളത്തില്‍ അല്ല ഉദ്ഘാടനം എന്നു മാത്രം. അയര്‍ലന്‍ഡിലാണ് താരം ഉദ്ഘാടനത്തിനായി എത്തിയത്. ഗ്ലാമര്‍ലുക്കിലെത്തിയ നടിയുടെ വിഡിയോയും ചിത്രങ്ങളും പ്രേക്ഷകര്‍ വളരെ പെട്ടെന്ന് ഏറ്റെടുത്തു. ഹണി റോസ് ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്.

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിന്‍ വിമാനത്താവളനത്തിനടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 4000-ത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു. ഇതിന് താഴെ നിരവധി മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Advertisement