താരനിബിഢമായി നിരഞ്ജ് മണിയൻപിള്ളയുടെ വിവാഹറിസപ്‍ഷൻ

താരനിബിഢമായി നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ളയുടെ വിവാഹറിസപ്‍ഷൻ. തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖർ അതിഥികളായി എത്തി.

പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് നിര​ഞ്ജിന്റെ വധു. പാലിയം കൊട്ടാരത്തിൽവച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചൻ, നിർമ്മാതാവ് സുരേഷ്‌കുമാർ, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്.

തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി.

വിവാഹആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവിൽ‌ തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

Advertisement