കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.

ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സ തേടി.

എട്ടാം തീയതിയാണ് വിവാഹം നടന്നത്. വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധിപ്പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. 50ഓളം പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ കൂടുതലും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ല.

വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here