മലയാളത്തിന്‍റെ അഭിനയത്തികവായ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തെലുങ്കാനയിലെ മിന്നും താരമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തെലുങ്കാനയില്‍ ഒരു താരത്തിന്റെ സ്വാതന്ത്ര്യദിനാഘോഷമാണ്. സീതാരാമത്തിന്റെ വിജയത്തിന് പിന്നാലെ തെലങ്കാനയിലാണ് ദുല്‍ഖര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

തെലങ്കാന പൊലീസിനൊപ്പം സൈബരാബാദിലാണ് ദുല്‍ഖറും സീതാരാമത്തിന്റെ അണിയറ പ്രവര്‍ത്തകരും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തുറന്ന ജീപ്പില്‍ പരേഡ് ഗ്രൗണ്ടിലെത്തിയ ദുല്‍ഖര്‍ പരേഡ് വീക്ഷിക്കുന്നതിന്റെയും പതാക ഉയര്‍ത്തുന്നതിന്റെയും വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതിന് സൈബരാബാദ് മെട്രോപൊളിറ്റന്‍ പോലീസിന് നന്ദിയും താരം രേഖപ്പെടുത്തി.

ഓഗസ്റ്റ് 5 നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം തിയറ്ററില്‍ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍.