നീ​റ്റ് യു.​ജി: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ തുടങ്ങിയേക്കും

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് (നീ​റ്റ് യു.​ജി) ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ചേക്കും. neet.nta.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. മേ​യ് ഏ​ഴി​നാകും പ​രീ​ക്ഷ. അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ/​ആ​യു​ഷ്, മ​റ്റ് കോ​ള​ജു​ക​ൾ/​ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (എ​യിം​സ്, ജി​പ്മെ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലെ എം.​ബി.​ബി.​എ​സ് /ബി.​ഡി.​എ​സ്/​ബി.​എ.​എം.​എ​സ്/​ബി.​എ​സ്.​എം.​എ​സ് /ബി.​യു.​എം.​എ​സ്/ ബി.​എ​ച്ച്.​എം.​എ​സ്, മ​റ്റു ബി​രു​ദ മെ​ഡി​ക്ക​ൽ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യാ​ണ് നീ​റ്റ് യു.​ജി ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 17 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Advertisement