നീറ്റ്: ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു

ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്‌യുജി (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു.
യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
ഇന്ത്യക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കുവൈറ്റ് സിറ്റി, ദുബായ്, അബുദാബി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂര്‍, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപ്പൂര്‍ എന്നിവയാണ് പരീക്ഷ നടക്കുന്ന വിദേശ നഗരങ്ങള്‍.

Advertisement