സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു -മുഖ്യമന്ത്രി

Advertisement

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് വ​ർ​ധി​ക്കു​മ്പോ​ഴും സം​സ്ഥാ​ന​ത്ത് കു​റ​ച്ചു​കൊ​ണ്ട് വ​രാ​ൻ ക​ഴി​ഞ്ഞി‌​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. 34,90,000 ആ​യി​രു​ന്ന​ത് 28,40,000 ആ​യി കു​റ​ഞ്ഞു. 2016 ൽ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ 600 വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 580 ഉം ​നി​റ​വേ​റ്റി. 2021ൽ 50 ​ഇ​ന പ​രി​പാ​ടി​യും 900 വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​തി​ൽ ഒ​ന്നാം വ​ർ​ഷം​ത​ന്നെ 758 ഇ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന​ത്തി​ൻറെ‌ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ബ​ജ​റ്റി​നെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ൽ ക​ഴി​യി​ല്ലെ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് കി​ഫ്ബി​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്. അ​തി​ൻറെ ഫ​ലം നാ​ട് ന​ല്ല രീ​തി​യി​ൽ അ​നു​ഭ​വി​ക്കു​ന്നു.

എ​ന്നാ​ൽ, കി​ഫ്ബി​യു​ടെ ക​ട​മെ​ടു​പ്പി​നെ പൊ​തു​ക​ട​ത്തി​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ടി​ന്റെ വി​ക​സ​ന​ത്തെ ത​ട​യാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. പാ​ലോ​ളി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ മി​ക്ക​വാ​റും കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി. ന​ട​പ്പാ​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ അ​തും പൂ​ർ​ത്തി​യാ​ക്കും. കു​ട്ട​നാ​ട്, ഇ​ടു​ക്കി, വ​യ​നാ​ട് പാ​ക്കേ​ജു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളോ‌​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന‌‌​ട​പ​ടി​യെ​ടു​ക്കും. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റു​ക​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ന്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി തീ​ർ​പ്പാ​ക്കേ​ണ്ട​തും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്റെ ക​ട​മ​യാ​ണ്. അ​തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യും അ​ച്ച‌​ട​ക്ക​ലം​ഘ​ന​വു​മാ​യി ക​ണ​ക്കാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചാ​ൽ മേ​ല​ധി​കാ​രി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന‌​ട​പ‌​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Advertisement