പൂക്കാത്ത ചെടി പൂക്കാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ചെടികൾ വച്ചുപിടിപ്പിക്കുന്ന ഒരുപാട് പേരുണ്ട്. മുറ്റം നിറയെ പൂക്കളുള്ളത് വീട്ടിലാകെ പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യും.

എന്നാൽ എത്രയൊക്കെ വളം ഇട്ടാലും പൂക്കാത്ത ചെടികളുണ്ട്. ചില കാര്യങ്ങൾ ചെയ്താൽ ഏത് പൂക്കാത്ത ചെടിയും പൂക്കും. ചില പൊടിക്കൈകൾ നോക്കാം…

മുട്ടത്തോട്

വെറുതെ കളയുന്ന സാധനമാണ് മുട്ടത്തോട്. ഇത് ചെടികൾക്ക് ഏറ്റവും മികച്ച വളമാണ്. മുട്ടത്തോട് വെയിലത്ത് ഇട്ട് ഒരാഴ്ച ഉണക്കുക. ശേഷം പൊടിച്ചെടുക്കുക. പനിനീർ ചെടികൾക്കും, ബോഗൺവില്ലയ്ക്കുമൊക്കെ ഇട്ടുകൊടുക്കുക.

തേയിലച്ചണ്ടി

ചായയുടെ ചണ്ടി കഴുകി വെയിലത്തിട്ട് ഉണക്കുക. പതിനഞ്ച് ദിവസത്തിലൊരിക്കൽ ചെടിയ്ക്ക് ഇട്ടുകൊടുക്കുക. നല്ല മാറ്റം കാണാം.

പഴത്തൊലി

പഴത്തൊലിയും നല്ലൊരു വളമാണ്. നേന്ത്രപ്പഴത്തിന്റെ തൊലിയാണെങ്കിൽ കൂടുതൽ നല്ലത്. ഇത് കഷണങ്ങളാക്കി ചെടിയിൽ നേരിട്ടിടുകയോ, വെയിലത്തുവച്ച്‌ ഉണക്കി പൊടിച്ചശേഷം ഇടുകയോ ചെയ്യാം. അധികമായാൽ അമൃതും വിഷമാണ്. വളങ്ങളൊന്നും അമിതമായി നൽകരുത്. അത് ചിലപ്പോൾ ഗുണത്തേക്കാൾ ദോഷം ചെയ്യും.

Advertisement