പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് നല്ലതോ?… ചീത്തയോ..?

ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, ഫൈബര്‍ തുടങ്ങി പല ഘടകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വാഴപ്പഴം. എന്നാല്‍ പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്.
രാവിലെ വെറും വയറ്റിലും വാഴപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം പഴങ്ങള്‍ കഴിക്കുന്നതും നല്ലൊരു ഓപ്ഷനല്ല. കാരണം പഴങ്ങള്‍ വേഗത്തില്‍ ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്നു. എന്നാല്‍ നിങ്ങളുടെ ഹെവി മീല്‍സ് ദഹിക്കാന്‍ സമയമെടുക്കും.
ഇതു മൂലം വയര്‍ വീര്‍ത്തിരിക്കാനും മറ്റ് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. തൈരിനൊപ്പം മത്സ്യം കഴിക്കുന്നതും നല്ലൊരു കോമ്പിനേഷനല്ല. മത്സ്യത്തില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് പെട്ടെന്ന് ദഹിക്കുന്നവയുമാണ്. അതിനാല്‍ മത്സ്യം തൈരുമായി ചേരുമ്പോള്‍, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കാം. അതിനാല്‍ ഈ കോമ്പിനേഷനും ഒഴിവാക്കുക.

Advertisement