ശമ്പള നിഷേധത്തിനെതിരെ ജില്ലാ ട്രഷറിക്ക് മുന്നിൽ വിഎച്ച്എസ്ഇ അധ്യാപകരുടെ മാർച്ചും ധർണയും

കൊല്ലം:ശമ്പള നിഷേധത്തിനെതിരെയും തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാത്തതിനെതിരെയും വിഎച്ച്എസ്ഇ അധ്യാപകർ ജില്ലാ ട്രഷറിക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി.ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നൽകുക,മൂന്നു വർഷമായി നിഷേധിച്ചിരിക്കുന്ന ഡി.എ അനുവദിക്കുക,ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, കൃത്യമായി ശമ്പളം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം.വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്.ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെഗോപകുമാർ,സംസ്ഥാന പ്രസിഡന്റ് പി.ടി ശ്രീകുമാർ,സജീവ്.ആർ,ഗീവർഗീസ്,
ശ്രീകുമാർ,ജൂലി തോമസ്,മേരി ഫമീല എന്നിവർ സംസാരിച്ചു.

Advertisement