മഞ്ഞുകാലത്ത് വാഴപ്പഴം കഴിക്കാമോ? അറിയാം

മഞ്ഞുകാലത്ത് വാഴപ്പഴം കഴിക്കാമോ? വാഴപ്പഴത്തെ തണുത്ത ഭക്ഷണമായാണ് തരം തിരിച്ചിരിക്കുന്നത്. അതിനാൽ ജലദോഷം, ചുമ, സൈനസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് ചിലപ്പോൾ തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നത് നല്ലതാകില്ല.

അത്തരക്കാർ പ്രത്യേകിച്ച്, രാത്രി വാഴപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ധാരാളം ഫൈബർ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമേകാനും സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യവും കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. നേന്ത്രപ്പഴം കഴിക്കുന്നത് ഉർജ്ജം പകരാൻ സഹായിക്കും. വർക്കൌട്ട് ചെയ്യുന്നവർക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ബനാന പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോളിനെ അകറ്റി നിർത്താൻ സഹായിക്കും. നേന്ത്രപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിർത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനത്തിനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Advertisement