വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ അക്രമം,കൊടി സുനി അടക്കം പത്തുപേരെ പ്രതിചേർത്ത് കേസ്

തൃശൂര്‍. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ അക്രമത്തില്‍ പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പോലീസ് കേസെടുത്തു.കൊടിസുനി അഞ്ചാം പ്രതിയാണ്. ഇരുമ്പ് വടി കൊണ്ടും കുപ്പിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു വെന്ന് എഫ്ഐആർ.

ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരിക്കേറ്റു; കേസെടുത്തത് പത്തു വകുപ്പുകൾ ചുമത്തി. വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്ന് റിപ്പോർട്ട്

Advertisement