കേരള വര്‍മ്മ,ഹർജി ഇന്നു പരിഗണിക്കും

കൊച്ചി.കേരള വര്‍മ്മ തിരഞ്ഞെടുപ്പ് കൃത്രിമം സംബന്ധിച്ച ഹർജി ഇന്നു പരിഗണിക്കും.കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ഇന്ന് ഹൈക്കോടതിയിലെത്തും. യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മാത്യു കുഴൽനാടൻ എംഎൽഎയാണ് കേസിൽ കെഎസ്‌യുവിനായി ഹാജരാകുക. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് എന്ന് ആരോപിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് കേരളവർമ്മ കോളേജിലേക്ക് മാർച്ച് നടത്തും.കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ നടത്തുന്ന നിരാഹാര സമരത്തിന് കൂടി പിന്തുണ പ്രഖ്യാപിച്ചാണ് ഡിസിസിയുടെ മാർച്ച്. അലോഷ്യസ് തൃശ്ശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും.

കോളേജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപെട്ടു കൊണ്ടുള്ള സമരം കടുപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു പ്രഖ്യാപിച്ച മാർച്ച് ഇന്ന് നടക്കും.
ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
കഴിഞ്ഞദിവസം കേരളീയവു മായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിന് എത്തിയ മന്ത്രിയെ പ്രവർത്തകർ കരിങ്കോടി കാണിച്ചിരുന്നു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മന്ത്രിയുടെ സുരക്ഷ പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement