റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു. 50 ഓളം വീടുകള്‍ മണ്ണിനടിയിലായെന്നാണ് സംശയം.21 പേരെ ഇതിനകം രക്ഷപെടുത്തി.നൂറോളം പേരാണ് അപകടത്തിൽപ്പെട്ടത്.ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ ദുരന്ത സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിനിടെ റായ്ഗഡ് മേഖലയിൽ കനത്ത മഴ തുടരുകയാണ്

Advertisement