കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ 5 തീർത്ഥാടകർ കൊല്ലപ്പെട്ടു

രുദ്രപ്രയാഗ്. കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ കാറില്‍ സഞ്ചരിച്ച 5 തീർത്ഥാടകർ കൊല്ലപ്പെട്ടു.

ഫാറ്റ മേഖലയിലെ തർസാലിയിൽ വ്യാഴാഴ്ച രാത്രിയോടെ ആണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പാറകളടക്കമുള്ള മണ്ണില്‍ കാറും സഞ്ചാരികളും മൂടിപ്പോയി. ഇന്നലെ എസ് ഡി ആർ എഫ് സംഘം 5 മൃതദേഹങ്ങളും പുറത്തെടുത്തു.

തുടർച്ചയായി പെയ്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി.ഫാറ്റയിൽ നിന്ന് സോൻപ്രയാഗിലേക്ക് പോകുകയായിരുന്നു സംഘം.

Advertisement