പാലക്കാട് ഉരുൾപൊട്ടൽ; ജാഗ്രത നിർദേശം

പാലക്കാട്: കനത്ത മഴയിൽ പാലക്കാട് ഉ​രു​ൾ​പൊ​ട്ട​ൽ. പാലക്കയം പാണ്ടന്‍മലയിലാണ് ഉരുൾ‌പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിൽ വെള്ളം കയറി. ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്‌ടർ അറിയിച്ചു.

ഇന്നലെ രാത്രി പൊ​ടു​ന്ന​നെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യിരുന്നു. തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​ഞ്ചി​പ്പാ​റ, ആ​നി​പ്ലാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ൻ കൃ​ഷി​നാ​ശ​വു​മു​ണ്ട്.

തീ​ക്കോ​യി ഭാ​ഗ​ത്ത് വെ​ള്ളം ഉ​യ​ര്‍ന്ന് പാ​ലം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. വി​വി​ധ രോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചാ​ത്ത​പ്പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്. രാ​ത്രി​യോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. വെ​ള്ളി​കു​ളം സ്കൂ​ളി​ൽ ക്യാം​പ് ആ​രം​ഭി​ച്ചു.

Advertisement