ശാന്തൻപാറയിൽ രാത്രി ഉരുൾപൊട്ടൽ

file picture

ഇടുക്കി. ശാന്തൻപാറയിൽ രാത്രി ഉരുൾപൊട്ടൽ. പേത്തൊട്ടിയിലും, ദളം ഭാഗത്തുമായി മൂന്ന് ഉരുൾ പൊട്ടൽ ഉണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഉരുൾപൊട്ടിയത്. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടി, തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം മിനിയുടെ വീടിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആറുപേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. ഫയർഫോഴ്സിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. രാത്രി ആയതിനാൽ ഉരുൾപൊട്ടലിന്റെ വ്യാപ്തി എത്രത്തോളം എന്ന് വ്യക്തമായിട്ടില്ല.

Advertisement