ഇവ ഒരിക്കലും ഫ്രിഡ്‌ജില്‍ സൂക്ഷിക്കരുതേ

ഫ്രിഡ്‌ജ്‌ ഇന്ന്‌ നമുക്ക്‌ ഒരുതരത്തിലും ഒഴിച്ച്‌ കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്‌. വീട്ടില്‍ അധികം വരുന്ന ഭക്ഷണം സൂക്ഷിക്കാനും അമ്മയുണ്ടാക്കിയ ജാം സൂക്ഷിക്കാനും ഐസ്‌ക്രീം കേടാകാതെ ഇരിക്കാനുമെല്ലാം നമുക്ക്‌ ഫ്രിഡ്‌ജ്‌ ആവശ്യമാണ്‌.

എന്നാല്‍ എല്ലാ സാധനങ്ങളും ഫ്രിഡ്‌ജില്‍ സൂക്ഷിക്കാമോ? ഫ്രിഡ്‌ജില്‍ ഒരിക്കലും വച്ച്‌ കൂടാത്ത ചില സാധനങ്ങളുമുണ്ട്‌. അവയെ നമുക്കൊന്ന്‌ പരിചയപ്പെടാം

വാഴപ്പഴം ഒരിക്കലും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല. ഇത്‌ സാധാരണ താപനിലയില്‍ മാത്രമേ സൂക്ഷിക്കാവൂ, ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. സാധാരണ താപനിലയില്‍ പഴം പൂര്‍ണമായും പഴുക്കും. ആവശ്യത്തിന്‌ വെളിച്ചവും വായുവും കിട്ടിയാല്‍ പഴം വേഗത്തില്‍ ചീത്തയാകുന്നതും തടയാന്‍ സാധിക്കും.

കാപ്പിപ്പൊടിയും ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത വസ്‌തുവാണ്‌. കാപ്പിപ്പൊടി ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ ഇതിന്റെ സ്വാഭാവിക മണവും രുചിയും നഷ്ടമാകും. മാത്രമല്ല ഇത്‌ ഫ്രിഡ്‌ജിലുള്ള മറ്റ്‌ വസ്‌തുക്കളുടെ മണവും രുചിയും ആഗിരണം ചെയ്യുകയും ചെയ്യും. കാപ്പിപ്പൊടി സൂര്യപ്രകാശം ഏല്‍ക്കാതെ ഒരു പാത്രത്തില്‍ അടച്ച്‌ സൂക്ഷിക്കുന്നതാണ്‌ ഉത്തമം.

തക്കാളിയും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല. തണുപ്പേല്‍ക്കുന്നതോടെ ഇതിന്റെ സ്വാദ്‌ നഷ്ടമാകും. മാത്രമല്ല ഇതിന്റെ പോഷകാശംങ്ങളും നഷ്ടമാകുന്നു,

തേന്‍ ഒരിക്കലും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല. ഇത്‌ അടുക്കളയില്‍ സൂര്യപ്രകാശം എല്‍ക്കാത്ത സ്ഥലത്ത്‌ സൂക്ഷിച്ച്‌ വയ്‌ക്കുക.

കറിവേപ്പില, മല്ലിയില പോലുള്ളവയും ഒരിക്കലും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല. ഇവ ഫ്രിഡ്‌ജില്‍ വച്ചാല്‍ ഇവയുടെ ജലാംശം നഷ്ടമാകുകയും പെട്ടെന്ന്‌ ഉണങ്ങിപ്പോകുകയും ചെയ്യും. ഇവ ഒരു കണ്ണാടിപാത്രത്തില്‍ വെള്ളം നിറഞ്ഞ്‌ അതില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം. നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാന്‍ പാടില്ല.

ബ്രഡും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല.

എണ്ണയും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല .

തണ്ണിമത്തന്‍ പോലുള്ള പഴങ്ങളും ഒരിക്കലും ഫ്രിഡ്‌ജില്‍ വയ്‌ക്കരുത്‌.

ഉള്ളിയും ഉരുളക്കിഴങ്ങും ഫ്രിഡ്‌ജില്‍ വയ്‌ക്കാന്‍ പാടില്ല. വെളുത്തുള്ളിയും ഫ്രിഡ്‌ജില്‍ വയ്‌ക്കരുത്‌.

Advertisement