മൂന്നു ദിവസം വരെ ചാർജ് നിൽക്കുന്ന ബാറ്ററിയുമായി നോക്കിയ ജി 11 പ്ലസ് ഇന്ത്യയിൽ

മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി സീരീസിലെ ഏറ്റവും പുതിയ ഫോൺ നോക്കിയ ജി11 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്നു വർഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്ഡേറ്റുകൾ, ആൻഡ്രോയ്ഡിൻറെ രണ്ടു പതിപ്പുകൾ തുടങ്ങിയവ ഇതിൻറെ സവിശേതകളാണ്.

ഏറ്റവും ആവശ്യമുള്ളപ്പോൾ സൂപ്പർ ബാറ്ററി സേവർ വഴി അധിക മണിക്കൂറുകൾ കൂടി ലഭ്യമാക്കുവാൻ പോളികാർബണേറ്റ് ബോഡിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പിന്തുണയോട് കൂടിയ 50 എംപി ക്യാമറ, 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ സ്വീറ്റ് സ്‌പോട്ട് എന്നിവയും മറ്റു പ്രത്യേകതകളിലുൾപ്പെടുന്നു.

കൂടുതൽ സുരക്ഷാ അപ്ഡേറ്റുകൾ വഴി നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും കൂടുതൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുമെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ എംഇഎൻഎ വൈസ് പ്രസിഡൻറ് സാന്മീത് സിങ് കൊച്ചാർ പറഞ്ഞു.

ലേക്ക് ബ്ലൂ, ചാർകോൾ ഗ്രേ നിറങ്ങളിലെത്തുന്ന നോക്കിയ ജി11 പ്ലസിന്റെ പ്രാരംഭ വില 12,499 രൂപയാണ്. റീട്ടെയിൽ ഷോപ്പുകൾ, നോക്കിയ ഡോട്ട് കോം, മുൻനിര ഇ കോമേഴ്സ് സൈറ്റുകൾ തുടങ്ങിയവയിൽ നിന്നും ഫോൺ വാങ്ങാം. വർഷങ്ങളുടെ ഉപയോഗത്തിന് ശേഷം റീസൈക്ലിങ് സംരംഭം ഉപയോഗിച്ച് സുരക്ഷിതമായി നീക്കം ചെയ്യുവാനുള്ള സൗകര്യവും ഈ ഫോണിനുണ്ട്. നോക്കിയ ടി10 3 ജിബിറാം, 32 ജിബി സ്റ്റോറേജ് വേരിയന്റ് 12,799 രൂപയ്ക്കും നോക്കിയ ടി10 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് 13,999 രൂപയ്ക്കും ഒക്ടോബർ 15 മുതൽ ലഭ്യമാകും.

Advertisement