മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം ഇന്ന്

കരുനാഗപ്പള്ളി. മാതാ അമൃതാനന്ദമയി യുടെ 69-ാം ജന്മദിനാഘോഷം. ഇന്ന് വള്ളിക്കാവ് അമൃതപുരി ആശ്രമത്തിൽ നടക്കും. രാവിലെ 6ന് ഹോമം, വേദ മന്ത്രോച്ചാരണം, ഗുരുപാദുക പൂജ എന്നിവയ്ക്കു ശേഷം മാതാ അമൃതാനന്ദമയി സന്ദേശം നല്‍കും.

എല്ലാ വർഷവും സെപ്റ്റംബർ 27 നാണു ജന്മദിനാഘോഷമെങ്കി ലും ഇത്തവണ ജന്മനക്ഷത്രമായ കന്നിമാസത്തിലെ കാർത്തിക നാളില്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement