ഇന്ത്യാ-പാക് പോരാട്ടം; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

Advertisement

സിഡ്നി: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളിലെ 5 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു കഴിഞ്ഞതെന്നും ഐസിസി വ്യക്തമാക്കി.
82 രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ ട്വന്റി20 ലോകകപ്പ് മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കി. 2020ലെ വനിതാ ട്വന്റി20 ലോകകപ്പിന് ശേഷം ഐസിസി മത്സരങ്ങളില്‍ ആദ്യമായാണ് പൂര്‍ണ തോതില്‍ ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
ഒക്ടോബര്‍ 23ന് നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിറ്റുപോയി. ടിക്കറ്റുകള്‍ റി സെയില്‍ ചെയ്യാനുള്ള പ്ലാറ്റ്ഫോം ടൂര്‍ണമെന്റിനോട് അടുത്ത ദിവസങ്ങളില്‍ നിലവില്‍ വരും. ഇവിടെ ടിക്കറ്റുകള്‍ കൈമാറാന്‍ ആരാധകര്‍ക്ക് സാധിക്കുമെന്ന് ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisement