ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20; സഞ്ജു ടീമില്‍
ലൗഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിങ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തുടങ്ങാന്‍ വൈകി. ടോസ് നേടി വിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരും പ്ലെയിങ് ഇലവനില്‍ എത്തി.

ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഒഴിവാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.