കേബിൾ കാർ തകരാറിലായി; വിനോദ സഞ്ചാരത്തിനെത്തിയവർ കുടുങ്ങി

ഷിംല/ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ പർവാനുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് സംഭവം. സാങ്കേതിക തകരാർ കാരണം കേബിൾ കാർ പാതിവഴിയിൽ നിർത്തി. കേബിൾ കാറിൽ 11 വിനോദസഞ്ചാരികൾ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് വിവരം. ഒരു സ്വകാര്യ റിസോർട്ടിന് കീഴിലാണ് കേബിൾ കാർ പ്രവർത്തിച്ചിരുന്നത്.

Advertisement