സിവിൽ സർവീസ്: ഒന്നാം റാങ്ക് ശ്രുതി ശർമക്ക്; ആദ്യ നൂറിൽ ഒമ്പത് മലയാളികൾ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശ്രുതി ശർമ ഒന്നാം റാങ്ക് നേടി. ആകെ 685 ഉദ്യോഗാർഥികളാണ് യോഗ്യതാ പട്ടികയിൽ ഇടം നേടിയത്.

ആദ്യ നൂറിൽ മലയാളികളായ ഒമ്പതുപേർ സ്ഥാനം പിടിച്ചു.

അങ്കിത അഗർവാൾ രണ്ടാം റാങ്കും, ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വർമ നാലാം റാങ്കും നേടി.

21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളിൽ ഒന്നാമത്. ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ(42), സി.എസ് രമ്യ(46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ(66), ചാരു(76) എന്നിവരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ട മലയാളികൾ.

Advertisement