പി സി ജോര്‍ജ് ബിജെപിയിലേക്ക് ഇല്ല

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി.

എന്‍ഡിഎയുടെ ഭാഗമാകുന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

പി സിജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധി അല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ താന്‍ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ടില്ലെന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തില്‍ പിതാവ് നില്‍ക്കരുതെന്നും ജോര്‍ജ് പറഞ്ഞു.

ഇതിനിടെ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്ജി പിന്‍വലിച്ചു. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനും പി സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളാലും തൃക്കാക്കര ഉഫതെരഞ്ഞെടുപ്പ് പ്രചാരണത്തിനായതിനാലുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പി സി ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Advertisement