സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1033 ഒഴിവുകൾ. പത്താം ക്ലാസുകാർക്ക് അവസരം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ് എന്നിവിടങ്ങളിലായി 1033 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം.

അപേക്ഷ: മേയ് 24 വരെ.https://secr.indianrailways.gov.in

ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്,ഹിന്ദി), കംപ്യൂട്ടർ ഒാപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ,മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ & എയർ കണ്ടീഷനർ, മെക്കാനിക് ഓട്ടോഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, വെൽഡർ.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.  പ്രായം: 15–24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം.  തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

Advertisement