കൊവീഷിൽഡ്, കൊവാക്സീൻ വാക്സീനുകളുടെ വില പകുതിയിലേറെ വെട്ടിക്കുറച്ചു! ഡോസിന് ഇനി 225 രൂപ

ന്യൂഡൽഹി: കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സീനുകളുടെ വില പകുതിയിലേറെ കുറച്ചു.

ഇതോടെ രണ്ടു വാക്‌സിൻ ഡോസുകളും 225 രൂപാവീതം നിരക്കിൽ ലഭ്യമാകും. കോവിഷീൽഡിന്റെ വില 600 രൂപയിൽനിന്നാണ് 225-ൽ എത്തിയതെങ്കിൽ 1,200 രൂപയിൽനിന്നാണ് കൊവാക്‌സിന്റെ വില 225 ആയി കുറഞ്ഞത്.

കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സീന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനാവാല, കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര എല്ല എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

രണ്ട് ഡോസ് എടുത്ത് 9 മാസം പിന്നിട്ട, 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കരുതൽ ഡോസെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Advertisement