കിടപ്രത്ത് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ജീവനക്കാരൻ തെറിച്ചു വീണു

ശാസ്താംകോട്ട: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരനായ കിഴക്കേ കല്ലട സ്വദേശി യേശുദാസ് (32) ഷോക്കേറ്റ് തെറിച്ചു വീണു.ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെ മൺട്രോതുരുത്തിന്റെ ഭാഗമായ കിടപ്രത്താണ് സംഭവം.വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ആരോ ഫ്യൂസ് കുത്തിയതാണ് അപകട കാരണം എന്നാണ് അറിയുന്നത്.

Advertisement