പൊന്നിന് പൊള്ളില്ല; സ്വർണവില കുറഞ്ഞു

Advertisement

കൊച്ചി: മൂന്ന് ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 41,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,165 രൂപയിലാണ് വ്യപാരം നടക്കുന്നത്.

മാർച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവന്‍റെ വില. തുടർന്ന് രണ്ടാം തീയതി 41,400ലേക്ക് വില ഉയരുകയും മൂന്നാം തീയതി വിലയിൽ സ്ഥിരത കൈവരിക്കുകയും ചെയ്തു.

നാലാം തീയതി പവൻ വിലയിൽ 80 രൂപ വില കൂടി 41,480 രൂപയിലെത്തി. ഈ വില അഞ്ചാം തീയതിയും ആറാം തീയതിയും മാറ്റമില്ലാതെ തുടർന്നു. പിന്നീടാണ് ഇന്ന് 41,320 രൂപയിലേക്ക് താഴ്ന്നത്.

Advertisement