29.9 C
Kollam
Tuesday 24th November, 2026 | 04:55:35 PM
Home News Breaking News റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ചു, പൊതുമേഖലാ ബാങ്ക്...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ചു, പൊതുമേഖലാ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

Advertisement

അഹമ്മദാബാദ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ.) കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച പൊതുമേഖല ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹര്‍സിദ്ധ കഡിയാറാണ് പിടിയിലായത്. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുള്ള കലുപുര്‍ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായിരുന്നു ഇയാള്‍.

ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ പണം കടത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഏപ്രില്‍ 20 വരെ ജോലിക്കു ഹാജരായിരുന്നു. പിന്നീട് ദീര്‍ഘകാല അവധിയില്‍പ്പോയി. പുതിയ ചുമതലക്കാരന്‍ ജോലിക്കെത്തി ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജനുവരി 13-ന് ബാങ്കിലെത്തുന്നതും തിരിച്ച് പെട്ടികളുമായി മടങ്ങുന്നതും കണ്ടെത്തി.

ഹര്‍സിദ്ധറിന്റെ കാറില്‍നിന്ന് 2.2 കോടി രൂപ കണ്ടെടുത്തിരുന്നു. മോഷണം അറിയാതിരിക്കാന്‍ ആര്‍ബിഐയുടെ പോര്‍ട്ടലില്‍ വ്യാജ ബാലന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ അപ്ലോഡ് ചെയ്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മോഷ്ടിച്ച പണം സ്വത്തുക്കള്‍ വാങ്ങാനും ക്രിപ്‌റ്റോ കറന്‍സിയിലേക്കും മാറ്റിയതായും കണ്ടെത്തി.